02 September, 2020 10:47:29 PM


വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന ശേഷം രക്ഷപെട്ട യുവാവ് പത്താം ദിവസം പിടിയിൽ



കോട്ടയം: വീട്ടമ്മയുടെ രണ്ടരപവൻ തൂക്കമുള്ള സ്വർണ്ണമാല വീട്ടുമുറ്റത്ത് നിന്നും കവർന്ന ശേഷം രക്ഷപെട്ട പ്രതി  പത്താം ദിവസം പൊലീസ് പിടിയിൽ. കോട്ടയം തിരുവഞ്ചൂർ പ്ലാക്കൂഴി വീട്ടിൽ ജയകൃഷ്ണൻ  ( 23 ) ആണ് കടുത്തുരുത്തി പൊലീസിന്റെ  പിടിയിലായത്. ചെറുപ്രായത്തിനിടയിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട് ജയകൃഷ്ണൻ.


കഴിഞ്ഞ 22 ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാഞ്ഞൂർ അയ്യൻകോവിൽ അമ്പലത്തിനു സമീപം ശിവമന്ദിരം വീട്ടിൽ രഘുനാഥന്റെ ഭാര്യ സതീദേവിയുടെ ( 51 ) സ്വർണ്ണമാലയാണ് പ്രതി കവർന്നത്. ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേയ്ക്കു കയറുകയായിരുന്നു സതീദേവി. ഈ സമയം ബൈക്കിൽ പിന്നാലെ എത്തിയ ജയകൃഷ്ണൻ, ഇവരുടെ കഴുത്തിൽക്കിടന്ന മാല മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K