17 August, 2020 12:17:13 PM
റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; ജ്യേഷ്ഠൻ അനുജനെ തലക്കടിച്ചു കൊന്നു
തിരുവനന്തപുരം: റേഡിയോ വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ജ്യേഷ്ടൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുവിക്കര ബിസ്മി നിവാസിൽ സമീർ (27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ റേഡിയോ വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഹിലാൽ റേഡിയോ ഓഫ് ചെയതത് സമീറിന് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ രാത്രി ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ ഹിലാൽ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.