28 July, 2020 03:26:02 PM
നയതന്ത്ര സ്വർണക്കടത്ത് കേസ്: പ്രതി കെ.ടി. റമീസ് എൻഐഎ കസ്റ്റഡിയിൽ
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിയായ കെ.ടി. റമീസിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടേതാണ് നടപടി. ലോക്ക്ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താൻ ഇയാൾ മറ്റുള്ളവരെ നിർബന്ധിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇയാളുടെ പ്രവർത്തനങ്ങളിൽ ഭീകരബന്ധവും സംശയിക്കുന്നുണ്ട്. ഇതിനിടെ കേസിൽ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.