25 July, 2020 11:33:15 PM


രാത്രിപരിശോധനയ്ക്കിടെ പോലീസുകാരെ ആക്രമിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍



കോട്ടയം: ചൊവ്വാഴ്ച നൈറ്റ് പെട്രോൾ നടത്തിവരവെ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം സ്വദേശി ഹഫീസ് കെ എസ് (32), അടിച്ചിറ സ്വദേശി അർഷാദ് ദിലീപ് (30) എന്നിവരാണ് പിടിയിലായത്. അടിച്ചിറ ഭാഗത്ത് ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. 


രാത്രി ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടി നിന്ന യുവാക്കളോട് പിരിഞ്ഞു പോകുവാൻ ആവശ്യപ്പെട്ട ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ബൈക്ക് പെട്രോൾ സംഘത്തിലെ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ വിവിധ സ്റ്റേഷനുകളിൽ പല കേസുകളില്‍ പ്രതികളും ക്രിമിനൽ സംഘങ്ങളിൽ ഉൾപ്പെട്ടവരുമാണ്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗാന്ധിനഗർ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഗോപകുമാർ, എസ്ഐമാരായ സജിമോൻ , പ്രദീപ്, അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K