24 June, 2020 02:05:14 AM


പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; ദമ്പതികള്‍ അറസ്‌റ്റില്‍


uploads/news/2020/06/405887/c2.jpg


മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും അറസ്‌റ്റില്‍. മൂവാറ്റുപുഴ സ്വദേശിനി 17 വയസുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയില്‍ പാറയില്‍ വീട്ടില്‍ അഖില്‍ ശിവന്‍ (27) ഇയാളുടെ ഭാര്യ കൊല്ലങ്കോട്‌ കാക്കയൂര്‍ ആനത്തോട്‌ വീട്ടില്‍ പ്രസീദ കുട്ടന്‍ (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇരുവര്‍ക്കുമെതിരേ മൂവാറ്റുപുഴ പോക്‌സോ ചുമത്തി. 


ഇക്കഴിഞ്ഞ 18നാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഫെയ്‌സ്‌ബുക്ക്‌ വഴിയാണ്‌ അഖില്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്‌. പിന്നീട്‌ സ്‌നേഹം നടിച്ച്‌ അടുപ്പത്തിലായി. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ്‌ കണ്ടെത്തി. ഇയാള്‍ക്ക്‌ മറ്റൊരു ഭാര്യയുണ്ട്‌ എന്ന്‌ മനസിലാക്കിയ പെണ്‍കുട്ടി മാനസികമായി തകരുകയും തുടര്‍ന്ന്‌ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. 
ആശുപത്രിയില്‍ നിന്നാണ്‌ പ്രതിയും ഭാര്യയും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ കൊല്ലങ്കോട്ടേക്ക്‌ കടത്തിക്കൊണ്ടുപോയത്‌. പ്രതിയുടെ ഭാര്യയുടെ വസതിയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇതിനിടയില്‍ രക്ഷപ്പെട്ടിരുന്നു. പ്രതികളെ ഇന്ന്‌ മജിസ്‌ട്രേറ്റിന്‌ മുന്‍പില്‍ ഹാജരാക്കി കോവിഡ്‌ ടെസ്‌റ്റിന്‌ ശേഷം റിമാന്‍ഡ്‌ ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K