16 June, 2020 06:37:28 AM
കോട്ടയം കടുത്തുരുത്തിയിൽ അനുജന്റെ അടിയേറ്റ് ജ്യേഷ്‌ഠന്‍ മരിച്ചു
കടുത്തുരുത്തി: സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അനുജന്റെ അടിയേറ്റു ജ്യേഷ്‌ഠന്‍ മരിച്ചു. മേട്ടുംപാറ പാറയില്‍ രവീന്ദ്രന്റെ മകന്‍ രമേശനാ(37)ണു സഹോദരന്‍ സതീശന്റെ ആക്രമണത്തില്‍ മരിച്ചത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ടുള്ള അടിയേറ്റു തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ രമേശനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ ഇവരുടെ വീട്ടിലാണ് സംഭവം. മുറ്റത്തുണ്ടായിരുന്ന മൂര്‍ച്ചയേറിയ ടിന്‍ ഷീറ്റ് കൊണ്ട് വാക്കേറ്റത്തിനിടെ തലയ്‌ക്കടിക്കുകയായിരുന്നു. രക്‌തത്തില്‍ കുളിച്ചു കിടന്ന രമേശനെ കടുത്തുരുത്തി പോലീസാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി എട്ടോടെ മരിച്ചു. വീട്ടില്‍ ഒളിച്ചിരുന്ന സതീശനെ പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തു. പ്രതി മാനസികാസ്വാസ്‌ഥ്യം ഉള്ളയാളാണെന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു. മാതാവ് സുധ