11 June, 2020 10:50:31 PM
ആദ്യരാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു
ചെന്നൈ: വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ (24), ഭാര്യ സന്ധ്യ (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നീതിവാസന്റെയും സന്ധ്യയുടെയും ബുധനാഴ്ച നടന്ന വിവാഹത്തില്‍ ലോക്ക് ഡൗൺ കാലമായതിനാൽ ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് നവദമ്പതികള്‍ വീട്ടിലെത്തി. ആദ്യരാത്രി കിടപ്പുമുറിയില്‍നിന്ന് നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന സന്ധ്യയെ കണ്ടത്. മുറിയിൽ ഒരു കമ്പിപ്പാരയും കണ്ടെത്തി. എന്നാല്‍ നീതിവാസനെ മുറിയില്‍ കണ്ടില്ല.
ബന്ധുക്കൾ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂര്‍ പൊലീസ് പറഞ്ഞു.