11 June, 2020 12:46:22 AM
സഹ ജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം: പാലായിൽ പഞ്ചായത്ത് യു.ഡി ക്ലര്‍ക്ക് പിടിയില്‍
പാലാ: പാലായില്‍ കടനാട് പഞ്ചായത്തോഫീസില്‍ സഹജീവനക്കാരുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയ യു.ഡി ക്ലര്‍ക്ക് പോലീസ് കസ്റ്റഡിയില്‍. തലയോലപ്പറമ്പ് സ്വദേശി സുനിലിനെയാണ് മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. അനുമതിയില്ലാതെ അവധി കഴിഞ്ഞെത്തിയ ഇയാള്‍ ഹാജര്‍ ബുക്ക് ബലമായി എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി തടഞ്ഞതോടെയാണ് പ്രകോപിതനായത്. തുടര്‍ന്ന് പെട്രോളുമായെത്തിയ സുനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു ജീവനക്കാരുശട ശരീരത്തില്‍ പെട്രോളൊഴിക്കുകയായിരുന്നു.
തീ കത്തിക്കാനായി തീപ്പെട്ടിയുരച്ചപ്പോള്‍ മറ്റു ജീവനക്കാര്‍ ഇയാളെ ബലമായി പിടികൂടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇതേ സമയം പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. പാലായില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.