05 June, 2020 12:40:33 AM


തിരുവനന്തപുരത്ത് ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു



തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും 4 മണിയോടുകൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിർബന്ധിച്ചു യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.


സംഭവത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉടനുണ്ടാകും എന്നാണ് നല്‍കിയിരിക്കുന്ന സൂചനകള്‍.


അബോധാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. മദ്യം നല്‍കിയായിരുന്നു പീഡനത്തിന് ശ്രമം നടന്നതെന്ന് യുവതി മൊഴി നൽകി. മദ്യം നല്‍കിയത് ഭര്‍ത്താവെന്നും യുവതി പറഞ്ഞു. മദ്യപാന സ്വഭാവമുള്ള യുവതി എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഇരുവരും തമ്മില്‍ ചില അസ്വാരസ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് മദ്യപാനിയും ലഹരി ഉപയോഗിക്കുന്നയാളുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണിയാപുരം സ്വദേശിയാണ് യുവതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K