04 June, 2020 11:12:31 AM
മദ്യലഹരിയില്‍ യുവാവ് ഭാര്യയെ മകന്റെ മുമ്പില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി
റായ്ബറേലി: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ ആറു വയസുള്ള മകന്റെ മുന്പില് വച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ കൊരിഹാര് ഗ്രാമത്തിലാണ് സംഭവം. ധന്‍രാജ് എന്നയാളാണ് ഭാര്യ സംഗീതിനെ കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാലാണ് മരണം സംഭവിച്ചത്. ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു