03 June, 2020 05:41:20 PM


അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളി മംഗളൂരുവില്‍ അറസ്റ്റില്‍



മംഗളൂരു: അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളിയെ സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് മംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഗുലാം (55) എന്നയാളാണ് അറസ്റ്റിലായതെന്ന് ജോയിന്‍റ് പോലീസ് കമീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഗുലാമിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ 50 ഓളം കേസുകള്‍ പൂജാരിയുടെ പേരിലുണ്ട്. 


മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും രവി പൂജാരിക്കും ഗുലാമിനും നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. രവി പൂജാരിയുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിനിടയിലാണ് ഗുലാം പിടിയിലാവുന്നത്. കവര്‍ച്ചക്കും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പൂജാരിയെ സഹായിച്ചത് ഗുലാം ആയിരുന്നുവെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 


കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ജോയിന്റ് പൊലീസ് കമീഷണര്‍ വ്യക്തമാക്കി. രവി പൂജാരിയുടെ നിര്‍ദേശപ്രകാരം ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഗുലാം പദ്ധതിയിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആഫ്രിക്കയിലെ സെനഗലില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന ശേഷം രവി പൂജാരിയെ സംസ്ഥാന പോലീസ് ടീമിന് കൈമാറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K