18 May, 2020 12:22:59 PM
നാലാമതും പെൺകുട്ടി: എരിക്കിൻപാൽ നൽകി കുഞ്ഞിനെ കൊന്ന അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
മധുര: ജനിച്ചത് പെണ്‍കുട്ടിയായതിന്‍റെ പേരില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ. മധുര ഷോളവനത്ത് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ പിഞ്ചുകുഞ്ഞാണ് എരിക്കിൻപാൽ ഉള്ളില്‍ചെന്ന് കൊല്ലപ്പെട്ടത്. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്‍റെ മൊഴി.
മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത്. കഴിഞ്ഞ മാർച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തി കുഴിച്ചിട്ടിരുന്നു. മധുര പുല്ലനേരി ഗ്രാമത്തിലായിരുന്നു സംഭവം. കുഞ്ഞിന്‍റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.