13 May, 2020 08:44:20 AM
പോലീസ് കാന്റീനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി യുവതി മരിച്ചു
ഭൂവനേശ്വർ: ഒഡീഷയിലെ പോലീസ് കാന്റീനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ആദിവാസി യുവതി മരിച്ചു. മാൽകൻഗിരിയിലെ കാന്റീൻ ജീവനക്കാരിയായിരുന്ന യുവതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഒഡീഷ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.