11 May, 2020 01:35:48 PM
കട തുറന്നു സാധനം നൽകിയില്ല; തമിഴ്നാട്ടിൽ പെൺകുട്ടിയെ ചുട്ടുകൊന്നു
ചെന്നൈ: ലോക്ഡൌണില്‍ കടതുറന്ന് സാധനം നൽകാത്തതിന്‍റെ പേരില്‍ തമിഴ്നാട്ടിൽ പതിനാലുകാരിയെ ചുട്ടുകൊന്നു. ഞായറാഴ്ച 1.30ന് വിഴുപുരത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ എഐഎഡിഎംകെ പ്രാദേശിക നേതാക്കളായ ജി മുരുഗൻ, കെ. കാളിയപെരുമാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.