07 May, 2020 09:21:06 PM
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജസന്ദേശം; പിന്നില്‍ നൈജീരിയന്‍ സംഘം
തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടേയും പേരില്‍ പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ബന്ധങ്ങളുളള നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തി. തട്ടിപ്പ് സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ബി.ഐക്ക് കത്തയച്ചു.