21 April, 2020 07:51:49 PM


പത്തനംതിട്ടയില്‍ 16 കാരനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി; സഹപാഠികള്‍ പിടിയില്‍



പത്തനംതിട്ട: കൊടുമണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് പിടികൂടിയത്.


നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റബര്‍ തോട്ടത്തിലെത്തിച്ച്‌ കുഴിയെടുത്ത് മണ്ണ് വാരിയിട്ട് മൂടി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പൊലീസെത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. നിഖിലിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K