13 April, 2020 08:58:43 PM
സൗദിയിൽ ഇന്ന് ആറു പേർ കൂടി കോവിഡ് വൈറസ് ബാധിച്ച് മരിച്ചു
റിയാദ്: സൗദിയിൽ തിങ്കളാഴ്ച ആറു പേർ കൂടി കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ മരിച്ചവരുടെ എണ്ണം 65 ആയി. 472 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ആകെ 4,934 ആയി. ഇന്ന് 44 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.