08 April, 2020 12:14:58 PM
കുടുംബ കലഹം: ചേർത്തലയിൽ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി
ചേര്‍ത്തല: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി. ചേര്‍ത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തിന് ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.