01 April, 2020 02:33:23 PM


അരി പൊടിപ്പിക്കാന്‍പോയ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ കല്ലില്‍ കെട്ടിയ നിലയില്‍



തൃശ്ശൂര്‍ : അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെവ്വൂര്‍ പാമ്പന്‍തോടിന് അടുത്തുള്ള പറമ്പിലെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപമുള്ള ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്.


ഉച്ചയായിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു. സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യ ആകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ശവസംസ്‌കാരം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K