22 March, 2020 01:18:04 AM


'പനിയായി' ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവ് മരിച്ചത് മകൻ തലയ്ക്കടിച്ചതിനാൽ



കാഞ്ഞങ്ങാട്‌: മദ്യലഹരിയില്‍ പിതാവിനെ മകന്‍ തലക്കടിച്ചുകൊന്നു. മാലോം ബന്തമലയിലെ പാപ്പനാട്ട്‌ ശങ്കര(49)നാണു മകന്‍ മനുവിന്റെ മര്‍ദനമേറ്റു മരിച്ചത്‌. ഈ മാസം 19 നായിരുന്നു സംഭവം. രാത്രിയില്‍ അച്‌ഛനും മകനും മദ്യലഹരിയില്‍ വാക്ക്‌ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിറ്റേന്ന്‌ രാവിലെ അവശനിലയില്‍ കണ്ട ശങ്കരനെ പനിയെന്ന പേരില്‍ വെള്ളരിക്കുണ്ട്‌ പ്രാഥമികരോഗ്യ കേന്ദ്രത്തിലും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല.


ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്നു പോലീസ്‌ ഇടപെട്ട്‌ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തു. തലക്കടിയേറ്റ ക്ഷതമാണു മരണകാരണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. തുടര്‍ന്ന്‌ മനുവിനെ ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പരേതനായ അമ്പാടിയുടെയും കുമ്പയുടെയും മകനാണു ശങ്കരന്‍. മകള്‍: ശ്രീജ. മരുമകന്‍ ഹരി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K