16 March, 2020 07:09:19 PM
കിണറ്റില്‍ നഗ്നമായ നിലയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം: കൊന്നത് കൗമാരക്കാരന്‍
പാലക്കാട്: കിണറ്റില്‍ നഗ്നമായി നിലയില്‍ 16കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ കൗമാരക്കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊന്നത്. പാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം. രാവിലെ ആടുമേയ്ക്കാന്‍ പ്രദേശത്തെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും.
പോലീസ് പറയുന്നതിങ്ങനെ, പെണ്‍കുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയ സമയത്ത് പെണ്‍കുട്ടിയെ വിളിച്ചു. സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയില്‍ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഇയാള്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
11നു രാത്രി സ്വന്തം വീടിന് സമീപം അമ്മാവന്റെ വീടിന്റെ ടെറസില്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയില്‍ സമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത് നിരവധി സംശയങ്ങള്‍ക്ക് വിഴിയൊരുക്കിരുന്നു. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള കിണറ്റില്‍ നിന്നും കണ്ടെത്തിയത്