28 February, 2020 11:09:26 PM
ഭാര്യയെ അഗ്നിക്കിരയാക്കി കൊലപ്പെടുത്തിയ കേസ്: ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂര്‍: തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി സന്ദീപിനെയാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സന്ദീപ് കൊലപാതകത്തിനു ശേഷം മംഗലാപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയോളം പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ചാലാട് സ്വദേശിനിയും നഴ്‌സുമായ രാഖി ഫെബ്രുവരി 17നാണ് മരണപ്പെട്ടത്.
രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍ പോയിരുന്നു. ഭര്‍ത്താവ് സന്ദീപ് തിന്നര്‍ ഒഴിച്ച് തീ യിട്ടതാണെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയാണ് നിര്‍ണായകമായത്. മദ്യപിച്ചെത്തിയ സന്ദീപ് ആക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്‌തെന്നാണ് മൊഴി.സന്ദീപിനെതിരേ രാഷ്ട്രീയകേസുകള്‍ ഉള്‍പ്പെടെ നാലോളം കേസുകള്‍ നിലവിലുണ്ട്.