03 February, 2020 07:21:35 PM
മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത നിലയില്‍
മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ചട്ടിപ്പറമ്പ് കൃഷ്ണൻ, ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മിണിയെ കൊന്നശേഷം കൃഷ്ണൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
അമ്മിണിയുടെ മൃതദേഹം വീട്ടിനുള്ളിലും കൃഷ്ണന്‍റെ വീടിന് പുറത്ത് തെങ്ങിൻ ചുവട്ടിലുമാണ് കാണപ്പെട്ടത്. കൃഷ്ണന്‍റെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.