29 January, 2020 11:53:06 AM
നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി
ദില്ലി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ വാദം കേട്ട ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ദയാഹർജിക്കൊപ്പം നൽകിയ മുഴുവൻ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായികരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആർട്ടിക്കിൾ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് ജുഡീഷൽ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ അശോക് ഭൂഷൺ, എ.എസ്.ബോപ്പണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.