27 December, 2019 06:02:15 PM
പിതാവിനെയും മാതൃ സഹോദരിയെയും യുവാവ് തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂർ: മനോരോഗിയായ യുവാവ് ഉപ്പയേയും ഉമ്മയുടെ സഹോദരിയെയും തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂർ തളിക്കുളം എടശ്ശേരിയിലാണ് സംഭവം. മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാൽ (60), പണിക്കവീട്ടില്‍ ഖദീജ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പ്രാർത്ഥന നടക്കുന്ന സമയത്താണ് ദാരുണമായ സംഭവം നടന്നത്.
ജമാലിന്‍റെ മകൻ ഷെഫീഖാണ് ഇരുവരേയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷെഫീഖ്. പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.