14 December, 2019 03:03:07 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു; മുത്തശ്ശി അറസ്റ്റില്‍



ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മുത്തശ്ശി വിജയലക്ഷ്മി വിറ്റത്.

പെണ്‍കുട്ടിയുടെ പിതാവ് കൂലിത്തൊഴിലാളിയാണ്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഇരുവരുടേയും അറിവില്ലാതെയായിരുന്നു വിജയലക്ഷ്മി കുട്ടികളെ വിറ്റത്. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ വിറ്റതെന്ന് മുത്തശ്ശി മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന്‍റെ ഇടപെടലിലൂടെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K