07 December, 2019 11:08:24 AM
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കയറി വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടിൽ അതിക്രമിച്ചു കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ശനിയാഴ്ച വെളുപ്പിന് ആനക്കല്ല് ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയതോടെ ഇയാൾ നാടിവിടുവാൻ ശ്രമിച്ചുവെങ്കിലും, സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കി പിന്തുടർന്ന് പിടികൂടുകയായിരുന്നു.