03 December, 2019 06:02:31 PM
ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ബംഗളുരു: ഒന്‍പത് വയസുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ സുലേപേത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിക്ക് ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ സമീപത്തെ കനാലിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അയല്‍വാസിയായ തയ്യല്‍ക്കാരന്‍ യെല്ലപ്പ (35) കുട്ടിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് സമീപത്തെ കനാലിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്. പ്രതിയെ നാട്ടുകാര്‍ കണ്ടുവെങ്കിലും കുട്ടിയെ കണ്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായുരുന്നു.