22 November, 2019 08:04:48 PM


വിദ്യാർഥികളെ ലൈംഗിക പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് കായിക അധ്യാപകന്‍ അറസ്റ്റില്‍



തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിൽ. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനും കരകുളം സ്വദേശിയുമായ ബോബി സി ജോസഫ് ആണ് അറസ്റ്റിലായത്. കായിക അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തെന്നു കാട്ടി പത്തിലധികം വിദ്യാർഥികൾ പരാതി നൽകിയിരുന്നു. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അധ്യാപകനെ അറസ്റ്റു ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K