18 November, 2019 04:24:23 PM
കൂടത്തായി കേസ്; റീ പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്
കൊച്ചി : കൂടത്തായി കൊലക്കേസില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മൃതദേഹങ്ങളില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍. മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ നിന്നു തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും അത് പ്രധാന തെളിവായി മാറുമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ പ്രതിയായ പ്രജികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. പ്രജികുമാറിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ, ടോം തോമസ് കൊലപാതകത്തില്‍ ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടി.