25 October, 2019 04:50:59 AM
മലപ്പുറം താനൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; പിന്നില്‍ സിപിഎം എന്ന് ആരോപണം
താനൂര്‍: മലപ്പുറത്ത് സി.പി.എം - മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്‌ഹാഖാണ് ഇന്നലെ രാത്രി എട്ടോടെ കൊല്ലപ്പെട്ടത്. വൈദ്യുതി നിലച്ച സമയത്തായിരുന്നു ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്‌ഹാഖിനെ കണ്ടത്. തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ നേരത്തേ സി.പി.എം. പ്രവര്‍ത്തകനു വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇസ്‌ഹാഖിനു നേരേ ആക്രമണമുണ്ടായതെന്നു സംശയിക്കുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍. കൊലപാതകത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.