13 October, 2019 11:25:51 AM
കൊല്ലം ചെമ്മാമുക്കിൽ മകന് അമ്മയെ കൊന്ന്കൂഴിച്ച് മൂടി: മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കം
കൊല്ലം: ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് കുഴിച്ച് മൂടി. ചെമ്മാമുക്ക് സ്വദേശിനി സാവിത്രി (84) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. സുനിൽ കുമാർ മദ്യപാനിയാണെന്ന് പോലീസ് വ്യക്തമാക്കി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.