07 October, 2019 12:09:21 PM


ഇവൾ പൂതനയോ? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രാമകൃഷ്ണന്‍റെ മരണത്തിലും ജോളിക്ക് പങ്ക്?

മരണം സമാനമായ രീതിയില്‍; 55 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് മകന്‍റെ വെളിപ്പെടുത്തല്‍

.



കോഴിക്കോട്: കൂടത്തായി ദുരൂഹമരണങ്ങളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജോളിക്കെതിരെ മറ്റൊരു കേസില്‍ കൂടി അന്വേഷണം. എന്‍.ഐ.ടിക്കു സമീപം താമസിച്ചിരുന്ന മണ്ണിലേതില്‍ വീട്ടില്‍ രാമകൃഷ്ണന്‍ എന്ന പ്രദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലാണ് അന്വേഷണം നേരിടുന്നത്. ജോളിയും സുഹൃത്തും നടത്തിയിരുന്ന ബ്യുട്ടി പാര്‍ലറുമായി രാമകൃഷ്ണന് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.


കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചതിനു സമാനമായ രീതിയിലാണ് രാമകൃഷ്ണനും മരണപ്പെട്ടത്. രാത്രി വീട്ടില്‍ കുഴഞ്ഞുവീണ രാമകൃഷ്ണന്റെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. വൈകാതെ മരിക്കുകയായിരുന്നു. രാമകൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു മകന്‍ രോഹിത് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. 'പൂതന' വീണ്ടും ജന്മമെടുത്തതാണോ ജോളി  എന്നും നാട്ടുകാരില്‍ ചിലര്‍ കളിയാക്കി ചോദിക്കുന്നു.


2008ല്‍ വസ്തു വിറ്റ് ലഭിച്ച 55 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. 2016 മേയില്‍ ഒരു തെരഞ്ഞെടുപ്പ് സമയത്ത് രാത്രി വൈകി വീട്ടിലെത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയഘാതമാണെന്നായിരുന്നു കരുതിയത്. മരണത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ആ പണം എവിടെപ്പോയി എന്നത് ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസങ്ങളില്‍ രണ്ടു തവണ വീട്ടിലെത്തി മൊഴിയെടുത്തു പോയെന്നും രോഹിത് പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K