11 April, 2019 08:23:26 AM


ഭാര്യ എപ്പോഴും മൊബെെല്‍ ഫോണില്‍; സഹികെട്ട ഭര്‍ത്താവ് അവസാനം കൊലപാതകിയായി



മുംബെെ:  മൊബൈല്‍ഫോണിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. രാത്രി വളരെ വെെകിയും മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്നതിന്‍റെ ദേഷ്യത്തില്‍  ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പോലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയ പ്രതി അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂലെ (32) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭാര്യ മെബെെല്‍ ഫോണിലോ ടിവിയിലോ എപ്പോഴും വീഡിയോകള്‍ കാണുന്നതിനെ ചൊല്ലി മിക്കപ്പോഴും ചേതന്‍ വീട്ടില്‍ വഴക്കിട്ടിരുന്നു. വലിയ വഴക്കുകള്‍ക്ക് ശേഷം ഭാര്യ തന്‍റെ വീട്ടിലേക്ക് പിണങ്ങി പോവുക പതിവായിരുന്നു. ചൊവ്വാഴ്ച വീട്ടാവശ്യങ്ങള്‍ക്കായി ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു.


കയ്യില്‍ പണമില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ തര്‍ക്കമായി. വഴക്കിന് ശേഷം തന്‍റെ മൊബെെല്‍ ഫോണില്‍ ഭാര്യ വീഡിയോകള്‍ കാണാന്‍ തുടങ്ങി. എന്നാല്‍, ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം തന്‍റെ ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് ചേതന്‍ പൊലീസിനോട് പറഞ്ഞു. രണ്ട് വയസ് മാത്രമുള്ള ഇവരുടെ കുട്ടി വീട്ടിലുള്ളപ്പോഴാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K