03 April, 2019 12:43:19 AM


മുണ്ടക്കയത്ത് അമ്മയെയും മകളെയും കൊലപെടുത്തിയ സംഭവം: യുവാവ് അറസ്റ്റിൽ




മുണ്ടക്കയം: അയൽവാസികളായ അമ്മയെയും മകളെയും കൊലപെടുത്തിയ കേസിൽ ഏന്തയാർ ചാത്തൻ പ്ളാപ്പള്ളി മുത്തശേരിൽ സജിയെ (35) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇരുവരുടെയും മരണം ആത്മഹത്യയെന്നാണ് നാട്ടിൽ പ്രചരിച്ചിരുന്നത്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നു വ്യക്തമായതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും, ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പ്രതിയെ കുറിച്ചുള്ള നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.


യുവതിയുമായി അടുപ്പത്തിലായിരുന്ന സജിയോട്, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവും, തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് കരുതുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റെ നിര്‍ദേശപ്രകാരം  കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി എസ്.മധുസൂധനൻ, സിഐ മാരായ അജിത് ചന്ദ്രൻ, ബൈജു കെ ജോസ്, എസ്ഐമാരായ ജോസി ടി.കെ, വർഗീസ് പി.വി, എഎസ്ഐമാരായ ബിനോയി, പുഷ്പാംഗതൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, നവാസ്, വിജയരാജ്, സിപിഓമാരായ റിച്ചാർഡ് സേവ്യർ, ശ്യാം, രാഹുൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, സതീശ്, ജോബിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K