16 March, 2019 07:40:15 PM
ഏറ്റുമാനൂരില്‍ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; പുകയിലും ദുര്‍ഗന്ധത്തിലും മുങ്ങി നഗരം
ഏറ്റുമാനൂര്‍: മാലിന്യകൂമ്പാരത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരം ഒരു മണിക്കൂറിലധികം പുകയില്‍ മുങ്ങി. വില്ലേജ് ഓഫീസ് റോഡിലെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് സമീപ പ്രദേശങ്ങളില്‍ പുക പടര്‍ന്ന് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
നേരത്തെ കിടക്കകള്‍ നിര്‍മ്മിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. തീ പിടിച്ചതോടെ മുന്‍പ് ഇവിടെ ഉപേക്ഷിക്കപെട്ടിരുന്ന കിടക്കകള്‍ക്കും തീ പിടിച്ചിരുന്നു. അതോടെ പ്രദേശത്ത് വലിയ തോതില്‍ പൂക വ്യാപിക്കുകയായിരുന്നു. പുകയോടൊപ്പം ദുര്‍ഗന്ധവും പ്രദേശമാകെ വ്യാപിച്ചു. പുകയും ദുര്‍ഗന്ധവും വ്യാപിച്ചതോടെ സമീപത്ത് ഉണ്ടായിരുന്ന കടകളിലും വീടുകളിലും ഉണ്ടായിരുന്നവര്‍ക്ക് ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്ത് നിന്നും അഗ്‌നിരക്ഷാസേന യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു.