23 February, 2019 11:48:48 AM


കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; രണ്ട് പേര്‍ക്ക് പരിക്ക്




കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ന് കോടിമത വിൻസർ കാസിലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ടോറസ് ലോറി വിൻസർ കാസിലിനു മുന്നിൽ വച്ച് വലത്തേയ്ക്ക് തിരിയവെ പിന്നാലെ എത്തിയ മറ്റൊരു ലോറി പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിൻ ഓയിൽ പൊട്ടി റോഡിൽ ഒഴുകി. ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന അധികൃതർ സ്ഥലത്ത് എത്തി റോഡിൽ വീണ ഓയിൽ കഴുകിക്കഴിഞ്ഞു. അര മണിക്കൂറിനു ശേഷം ലോറികൾ റോഡിൽ നിന്നു മാറ്റിയതോടെയാണ് നാലുവരിപ്പാതയിലെ ഗതാഗത തടസം നീങ്ങിയത്. അപകടത്തിൽ നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K