21 February, 2019 07:46:17 PM


സിസിടിവിയില്‍ നിന്നുള്ള ചിത്രം വാട്സ് ആപ്പിലിട്ടു; മൊബൈല്‍ മോഷ്ടാവ് പിടിയിലായി



തലയോലപ്പറമ്പ് : സിസിടിവിയില്‍ നിന്നുള്ള ചിത്രം യുവതി വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ മോഷ്ടാവ് പിടിയിലായി. നിരവധി പോലീസ് സ്റ്റേഷനുകളിൽ ചെറുതും വലുതുമായ നിരവധി മോഷണ കേസുകളിൽ പ്രതിയായ വൈറ്റില ബാബുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് ബസ്സ് സ്റ്റാൻഡിലെ ലേഡീസ് സ്റ്റോറിലെ ജീവനക്കാരിയായ മറവൻതുരുത്ത് സ്വദേശിനി സോനയുടെ മൊബൈൽ ഫോൺ ഇയാള്‍ മോഷ്ടിച്ചിരുന്നു. തലയോലപ്പറമ്പ് പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളുടെ ചിത്രം ശേഖരിച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു.


ഇതിനിടെ സമാന രീതിയിൽ എറണാകുളത്ത് മോഷണശ്രമം നടത്തിയ പ്രതിയെ വാട്ട്സ് ആപ്പിലൂടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ ആളുകൾ തടഞ്ഞുവെച്ച് തലയോലപ്പറമ്പ് എസ്.ഐയെ വിവരമറിയിച്ചു. തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയേയും വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും വിവരമറിയിക്കുകയും തുടര്‍ന്നുള്ള നിർദ്ദേശാനുസരണം തലയോലപ്പറമ്പ് എസ് ഐ  ഷമീർഖാന്‍റെ നേതൃത്വത്തിൽ പോലീസ് എറണാകുളത്ത് ചെന്ന് പ്രതിയെ പിടികൂടി. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. വൈക്കം, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് കേസുണ്ട് . എസ്. ഐ ഷമീർഖാൻ, എസ്.സി.പി.ഒ അനിൽകുട്ടിശ്ശേരി, സി.പി.ഒസുധീഷ്, ഷിഹാബ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K