01 February, 2019 12:24:48 PM


കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റ്; പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബഡ്ജറ്റ് സമ്മേളനത്തില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതുവരെ 35000 കോടി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം വിതരണം നടത്തി എന്നും  മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. മാത്രമല്ല സൈനീക ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌ക്കരണം നടത്താനും തീരുമാനമായി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K