09 August, 2025 07:08:20 PM


മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ്‌ ആശങ്കയിൽ- ജനതാദൾ



കോട്ടയം: രാജ്യത്ത് സംഘപരിവാർ ശക്തികൾ അഴിഞ്ഞാട്ടം നടത്തുകയാണെന്നും,  മത ന്യൂനപക്ഷങ്ങളുടെ  നിലനിൽപ്പ് തന്നെ മോഡി ഭരണത്തിൽ ആശങ്കയിൽ ആണെന്നും ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ  പ്രസ്താവിച്ചു. രാജ്യത്തിന്റെ മതേതര ജനാധിപത്യ സങ്കല്പങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും  ക്വിറ്റിന്ത്യാ ദിനത്തിൽ  ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസം ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തി  കോട്ടയം ഗാന്ധി സ്ക്വയറിൽ ചേർന്ന മതേതര ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിന് പുറമേ  ഒറീസയിലും ക്രിസ്റ്റൻ മിഷനറിമാർ ആക്രമിക്കപ്പെടുന്നു, രാജ്യത്ത്  ബജരംഗദൾ  അടക്കമുള്ള അതിതീവ്ര ഫാസിസ്റ്റ് വർഗീയ സംഘടനകളെ നിരോധിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

 ജനതാദൾ ജില്ലാ പ്രസിഡണ്ട്  എം ടി കുരിയൻ അധ്യക്ഷത വഹിച്ച ക്യാമ്പയിനിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, ജില്ലാ ഭാരവാഹികളായ ഡോ. തോമസ് സി കാപ്പൻ,  സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, പ്രമോദ് കുര്യാക്കോസ്,  പി എസ് കുര്യാക്കോസ്, വി പി സൽവർ, നിയോജകമണ്ഡലം പ്രസിഡമാരായ  രമേശ് കിടാച്ചിറയിൽ, കെ കെ രാജു, പി വി സിറിയക്, എ സി രാജേഷ്, മാത്യു മാത്യു, അജി അരയശ്ശേരിൽ, സാജൻ വർഗീസ്  യുവജനതാദൾ നേതാക്കളായ ടോണി കുമരകം, വിപിൻ എസ്, വിശാഖ് ചന്ദ്രൻ, എം എൻ രവീന്ദ്രനാഥ്, ജോൺസൺ കിങ്ങണംചിറ, എം റ്റി തോമസ്,  പ്രഭ കോട്ടയം എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923