06 August, 2025 05:06:03 PM


ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ മധുരമീനാക്ഷി ദേവീ ക്ഷേത്രത്തിൽ തുടക്കം



കോട്ടയം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ കോയിക്കൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കമായി. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ  ഡോ.ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം.

 എസ്.എം.വി. ഹയർസെക്കൻഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം, കമണ്ഡലു തുടങ്ങി വിവിധതരത്തിലുള്ള സസ്യങ്ങളാണ് ക്ഷേത്രപരിസര പ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്. കൂടാതെ ചെമ്പരത്തി  ഉപയോഗിച്ച് ജൈവവേലിയും നിർമിക്കുന്നുണ്ട്.

 പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രമാമോഹൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എൻ.എസ്. ഷൈൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി. രമേഷ്, വെട്ടിമറ്റം,പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ, പ്രൊഫ. സുധ വർമ്മ, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ വിഷ്ണു പ്രസാദ്, ഹെഡ്മിസ്ട്രസ് എ.ആർ. അനുജവർമ്മ സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജയശ്രീ, എ.ടി.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരൻ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914