22 August, 2025 03:53:39 PM


കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു



കോട്ടയം : കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. തിരുനക്കര പൂരത്തിലെ നിറസാന്നിധ്യമായിരുന്നു ബീഹാറിൽ നിന്ന് എത്തിച്ച കിരൺ നാരായണൻ കുട്ടി. ഒൻപതര അടിക്ക് മുകളിൽ അടുത്ത ഉയരമുള്ള ആനയാണ്. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു വിവരം.  പാലാ പുലിയന്നൂർ ആനയൂട്ടാണ് ആന പങ്കെടുത്ത ഏറ്റവും അവസാനത്തെ പരിപാടി.  എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡൻ്റ് എം മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി. നടൻ ജയസൂര്യ നായകനായെത്തിയ തൃശ്ശൂർപ്പൂരം എന്ന ചിത്രത്തിലും നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K