01 February, 2019 11:13:23 AM
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി മനീഷ് തിവാരി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാര്‍ വൃത്തങ്ങളാണ് മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും തിവാരി ട്വിറ്ററില്‍ കുറിച്ചു. ഈ വിവരങ്ങള്‍ ബജറ്റില്‍ അതേപോലെ വന്നാല്‍, അതിനെ ബജറ്റ് ചോര്‍ച്ചയായി കണക്കാക്കാന്‍ സാധിക്കില്ലേ? എന്നും തിവാരി ചോദിച്ചു.