31 January, 2019 10:52:45 AM


ബജറ്റ്: മത്സ്യത്തൊഴിലാളികള്‍ക്കായി വന്‍ പദ്ധതികള്‍; പ്രവാസികളുടെ മൃതദേഹം നാട്ടില്‍ നോര്‍ക്ക എത്തിക്കും; എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബ്; കെഎസ്ആര്‍ടിസി ക്ക് ഇലക്ട്രിക് ബസ്സുകള്‍



തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാന്‍ എല്ലാം മറന്നിറങ്ങിയ കേരളത്തിന്‍റെ സൈന്യമായ മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികളിലായി ബജറ്റില്‍ 1000 കോടി വകയിരുത്തി. കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ് സ്ഥാപിക്കും. 


വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ര്‍​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. 


സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കെഎസ്‌ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക്ക് ബസുകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഇതുകൊണ്ട് ലാഭം മാത്രമേ ഉണ്ടാകൂയെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ആദ്യ ഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകളും ഇലക്‌ട്രിക് ബസുകളാക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K