31 January, 2019 12:00:45 AM


ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു നാളെ കേരളത്തിലെത്തും; 2ന് കോട്ടയത്ത്



കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു നാളെ കൊച്ചിയില്‍. വൈകീട്ട് 4.30-ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 4.50-ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെത്തും. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ മുഖ്യാതിഥിയാണ് ഉപരാഷ്ട്രപതി. കെ വി തോമസ് എംപി യുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്ന  കിന്‍ഡിലുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.


ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ചടങ്ങില്‍ പങ്കെടുക്കും.  മേയര്‍ സൗമിനി ജെയിന്‍ കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ പ്രശാന്ത് പാലക്കാപ്പിള്ളില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 2-ന് രാവിലെ 10.30-ന് നാവിക വിമാനത്താവളത്തില്‍ നിന്ന് ഉപരാഷ്ട്രപതി കോട്ടയത്തേക്ക് തിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K