29 January, 2019 03:15:46 PM
രാഹുല്‍ ഗാന്ധി കേരളത്തില്‍; കോണ്‍ഗ്രസ്സിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് രാഹുലിന്‍റെ വരവ്. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം എറണാകുളം മറൈന്‍ഡ്രൈവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന നേതൃസംഗമത്തില്‍ പ്രസംഗിക്കും.