28 January, 2019 11:42:48 AM


രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടുവാനുള്ള ശ്രമം നടക്കുന്നു- മുഖ്യമന്ത്രി; ചൈത്രയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല



തിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാട്ടുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാറില്ലെന്നും പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓ‌ഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. എഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കെെമാറി.


റെയ്ഡില്‍ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ ഡി.സി.പി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും എ.ഡി.ജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് മിനിറ്റോളം മാത്രമാണ് ഡി.സി.പിയും സംഘവും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ചിലവിട്ടതെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K