28 January, 2019 10:13:17 AM
ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാര്‍- മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷം സഹകരിച്ചാല്‍ അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ ആലോചിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടെന്നും ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ പി.കെ.ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചെന്നും ഇതിനെയെല്ലാം പോലീസ് ഫലപ്രദമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.