26 January, 2019 02:00:34 PM


വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ്



തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പിന്‍റെ അറിയിപ്പ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ കാലാവധി നിശ്ചയിക്കില്ലെന്നും ഗതാഗത സെക്രട്ടറി കെ എല്‍ ജ്യോതിലാല്‍ വ്യക്തമാക്കി.


നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. ഈ കാലാവധി കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ അഞ്ചു വര്‍ഷത്തേക്ക് പുതുക്കണമെന്നാണ് ചട്ടം നിലനില്‍ക്കുന്നത്. എന്നാല്‍, 2022 ല്‍ വൈദ്യുത വാഹന നയം രൂപവത്കരിക്കുമെന്നും നികുതിയിളവും പൊതു ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ സംസ്ഥാനമെങ്ങും ഒരുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അടുത്ത അഞ്ച് വര്‍ഷത്തിനകം സംസ്ഥാനം പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടാതെ, രജിസ്ട്രേഷന്‍ കാലാവധി പരിമിതപ്പെടുത്തുമ്പോള്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടതായുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K