25 January, 2019 12:54:11 PM


അഭിമന്യു വധം: രണ്ട് പ്രതികള്‍ക്ക് ജാമ്യം; മൂന്നാം പ്രതിക്ക് ജാമ്യമില്ല



കൊച്ചി: മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ഹുസൈന്‍റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. അതേ സമയം കേസിലെ മറ്റു രണ്ടു പ്രതികളായ ബിലാല്‍ സജി, അമാനി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് രാത്രി പന്ത്രണ്ട് മണിയോടെ കോളെജ് ക്യാംപസില്‍ വച്ചായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ് എഫ് ഐ -ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K